കോവിഡ്​ പെരുമാറ്റച്ചട്ടം കാറ്റിൽ പറത്തി;വിജയ്​ ഫാൻസ്​ ഇടിച്ചുകയറി;

കോവിഡ്​ പെരുമാറ്റച്ചട്ടം കാറ്റിൽ പറത്തി;വിജയ്​ ഫാൻസ്​ ഇടിച്ചുകയറി;

തൃ​ശൂ​ര്‍: നീണ്ട ഇടവേളയ്ക്കു ശേഷം ജി​ല്ല​യി​ലെ തി​യ​റ്റ​റു​ക​ൾ തു​റ​ന്നതോടെ ആ​ദ്യ പ്രദർശനത്തിന് തന്നെ​ ജ​നം ഇ​ടി​ച്ചു ക​യ​റി. ഇ​തോടെ സ​ാമൂ​ഹി​ക അ​ക​ലം പാ​ളി. ആ​ദ്യ​ഷോ ഒ​മ്പ​തി​നാ​യി​രു​ന്നെ​ങ്കി​ലും രാ​വി​ലെ നീ​ണ്ട നി​ര കാ​ണ​പ്പെ​ട്ടു. ത​മി​ഴ് സൂ​പ്പ​ർ സ്​​റ്റാ​ർ വി​ജ​യ്​​​യു​ടെ ‘മാ​സ്​​റ്റ​ർ’ ആ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ചി​ത്രം. ഓ​രോ സീ​റ്റ് ഇ​ട​വി​ട്ടാ​യി​രു​ന്നു ആ​ളു​ക​ളെ ഇ​രു​ത്തി​യ​ത്. മൂ​ന്നു ഷോ​ക​ളാ​ണ് ഭൂ​രി​ഭാ​ഗം തി​യ​റ്റു​ക​ളി​ലും ഉ​ള്ള​ത്.

ആ​ദ്യ​ഘ​ട്ടം ജി​ല്ല​യി​ൽ ആ​കെ​യു​ള്ള തി​യ​റ്റ​റു​ക​ളി​ൽ മൂ​ന്നി​ലൊ​ന്ന് മാ​ത്ര​മാ​ണ് പ്ര​ദ​ർ​ശ​നം തു​ട​ങ്ങി​യ​ത്. സീ​റ്റു​ക​ളു​ടെ എ​ണ്ണം കു​റ​ച്ച​ത് സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​ക്കു​മെ​ന്ന് തി​യ​റ്റ​റു​ട​മ​ക​ൾ വ്യ​ക്ത​മാ​ക്കി. കൂ​ടു​ത​ൽ തി​യ​റ്റ​റു​ക​ൾ തു​റ​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണം വി​ത​ര​ണ​ക്കാ​ർ അ​ഡ്വാ​ൻ​സ് തു​ക വ​ർ​ധി​പ്പി​ച്ച​താ​ണെ​ന്ന് പ​റ​യു​ന്നു​ണ്ട്. നേ​ര​ത്തെ അ​ഞ്ച് ല​ക്ഷം രൂ​പ വാ​ങ്ങി​യി​രു​ന്ന​ത് പ​ത്ത് ല​ക്ഷ​മാ​ക്കി വ​ർ​ധി​പ്പി​ച്ചു​വെ​ന്നാ​ണ്​ ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്.

അ​തി​നി​ടെ ജി​ല്ല​യി​ലെ തി​യ​റ്റ​റു​ക​ളി​ൽ കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി എ​ൻ.​സി.​സി കേ​ഡ​റ്റു​ക​ളി​ലെ​ത്തി. തൃ​ശൂ​ർ സെ​വ​ൻ കേ​ര​ള ഗേ​ൾ​സ് എ​ൻ.​സി.​സി ബ​റ്റാ​ലി​യ​െൻറ​യും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സി​െൻറ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ്​ ജി​ല്ല​യി​ലെ തി​യ​റ്റ​റു​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​ത്. സെ​വ​ൻ കേ​ര​ള ഗേ​ൾ​സ്‌ ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡി​ങ് ഓ​ഫി​സ​ർ കേ​ണ​ൽ ജോ​സ​ഫ് ആ​ൻ​റ​ണി, ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​കെ.​ജെ. റീ​ന, ഇ​ൻ​സ്ട്ര​ക്ട​ർ മ​ഞ്ജു മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Leave A Reply
error: Content is protected !!