രാജ്യത്ത് ഏഴ് പേർക്ക് കൂടി അതിതീവ്ര കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പുതിയ കോവിഡ് ബാധിതരുടെ എണ്ണം 109 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. രോഗം സ്ഥിരീകരിച്ചവരെല്ലാം പ്രത്യേക നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ജീനോം സീക്വൻസിംഗ് ടെസ്റ്റിന് വിധേയരാക്കുമെന്നും പ്രത്യേകം ഐസൊലേറ്റ് ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.