പാലക്കാട് ജില്ലയില്‍ ഇന്ന് 210 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: 194 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 210 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 82 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 119 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 7 പേർ, 2 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 194 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4040 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കൊല്ലം ജില്ലയിലും, രണ്ടുപേർ കാസർകോഡ്, മൂന്ന് പേര്‍ വീതം ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിലും, 5 പേർ തിരുവനന്തപുരം, 17 പേര്‍ കോഴിക്കോട്, 40 പേര്‍ തൃശ്ശൂര്‍, 36 പേര്‍ എറണാകുളം, 102 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

Leave A Reply
error: Content is protected !!