സൗദി അറേബ്യയില്‍ നിന്ന് കള്ളപ്പണം കടത്തിയ അഞ്ചംഗ സംഘം പിടിയിൽ.40നും 50നും ഇടയില്‍ പ്രായമുള്ള യെമന്‍ സ്വദേശികളാണ് പിടിയിലായ എല്ലാവരും. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവന്നിരുന്നവരാണ് ഇവരെന്ന് റിയാദ് പ്രവിശ്യാ പൊലീസ് വക്താവ് ഖാലിദ് അല്‍ കിര്ദീസ് പറഞ്ഞു. ഇവരുടെ സങ്കേതങ്ങളില്‍ നിന്ന് 20 ലക്ഷം റിയാല്‍ വിലമതിക്കുന്ന സാധനങ്ങള്‍ പൊലീസ് കണ്ടെടുത്തു. തുടര്‍നടപടികള്‍ക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് അറിയിച്ചു.