തൃശ്ശൂര്‍ ജില്ലയില്‍ 446 പേര്‍ക്ക് കൂടി കോവിഡ്, 402 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ 446 പേര്‍ക്ക് കൂടി കോവിഡ്, 402 പേര്‍ രോഗമുക്തരായി

തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 446 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 402 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5064 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 79 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 80,322 ആണ്. 74,697 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 432 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 05 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 42 പുരുഷന്‍മാരും 35 സ്ത്രീകളും, പത്ത് വയസ്സിനു താഴെ 11 ആണ്‍കുട്ടികളും 06 പെണ്‍കുട്ടികളുമുണ്ട്. 438 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 109 പേര്‍ ആശുപത്രിയിലും 329 പേര്‍ വീടുകളിലുമാണ്. 6221 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 3928 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 2128 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 165 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 7,06,997 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

Leave A Reply

error: Content is protected !!