കൊടകര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കനെ കൊടകര പോലിസ് അറസ്റ്റ് ചെയ്തു. കൊടകര സ്വദേശി ശിവനെയാണ് (50) എസ്.ഐ ഷാജനും സംഘവും പിടികൂടുകയായിരുന്നു .
സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ ഇയാള്‍ ഡിസംബര്‍ ഒമ്പതിന് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോകുകയായിരുന്നു. കോട്ടയം ഭാഗത്ത് ഒളിവില്‍ കഴിഞ്ഞ പ്രതി പൊലീസ് പിന്തുടരുന്നുണ്ടെന്നറിഞ്ഞ് തമിഴ്നാട്ടിലേക്കു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പണത്തിനായി അഴകത്തെ വീട്ടില്‍ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.
അന്വേഷണ സംഘത്തില്‍ എ.എസ്.ഐ തോമസ്, വനിത സിവില്‍ പൊലീസ് ഓഫിസര്‍ വത്സല, സി.പി.ഒമാരായ സതീഷ്, അനീഷ് എന്നിവരും ഉണ്ടായിരുന്നു.