സംസഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകൾ

സംസഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 9, 32), വെച്ചൂര്‍ (1), കാഞ്ഞിരപ്പള്ളി (4), ഉദ്യാനപുരം (2), തിരുവനന്തപുരം ജില്ലയിലെ അരുവിക്കര (സബ് വാര്‍ഡ് 15), ആലപ്പുഴ ജില്ലയിലെ കരുവാറ്റ (സബ് വാര്‍ഡ് 5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

ഇന്ന് 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ നിലവില്‍ ആകെ 420 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിരിച്ചിട്ടില്ല.എന്നാൽ യു.കെ.യില്‍ നിന്നും വന്ന് പോസിറ്റീവായി തുടര്‍പരിശോധനയ്ക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരുന്ന 3 പേരില്‍ ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു.

Leave A Reply
error: Content is protected !!