ബലാത്സംഗത്തിനിരയായ പെൺകുട്ടി തീകൊളുത്തി ആത്മഹത്യചെയ്​തു

ബലാത്സംഗത്തിനിരയായ പെൺകുട്ടി തീകൊളുത്തി ആത്മഹത്യചെയ്​തു

ബലാത്സംഗത്തിനിരയായ പെൺകുട്ടി തീകൊളുത്തി ആത്മഹത്യചെയ്​തു.മുസഫർപൂരിൽ ജനുവരി മൂന്നിന് നാല് യുവാക്കൾ ചേർന്ന്​ ബലാത്സംഗം ചെയ്ത പെൺകുട്ടിയാണ്​ മാനഹാനിയെ തുടർന്ന്​ ജീവനൊടുക്കിയത്​.

സംഭവത്തിന്​ ശേഷം മകൾ അസ്വസ്​ഥയായിരുന്നുവെന്നും വിവരം ഗ്രാമവാസികൾ അറിഞ്ഞതോടെ മനംനൊന്ത്​ ജീവനൊടുക്കുകയായിരുന്നുവെന്നും പിതാവ്​ പറഞ്ഞു. കിടപ്പുമുറി അകത്തുനിന്ന്​ പൂട്ടി സ്വയം തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടരുന്നത്​ കണ്ട്​ വാതിൽ തകർത്ത്​​ ബന്ധുക്കൾ അകത്ത്​ കടന്നെങ്കിലും രക്ഷിക്കാനായില്ല. പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ്​ അറിയിച്ചു.

Leave A Reply

error: Content is protected !!