ഡൽഹിയിലെ വിവിധയിടങ്ങളിൽ പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രങ്ങളിൽ ഇളവ് വരുത്തി സർക്കാർ. സംസ്ഥാനത്ത് പക്ഷിപ്പനിയുടെ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. വിവിധ പൗൾട്രി ഫാമുകളിൽ നിന്നും അയച്ച സാംപിളുകൾ നെഗറ്റീവ് ആയി. അതിനാലാണ് നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയത്.
ഡൽഹിയിലെ മയൂർ വിഹാർ, ദ്വാരക, സഞ്ജയ് തടാകം എന്നിവിടങ്ങളിലെ സാമ്പിളുകൾ പരിശോധന നടത്തിയപ്പോഴായിരുന്നു പക്ഷിപ്പനി സ്ഥിരീകരിച്ചത്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നത്. പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ സംസ്ഥാനത്ത് പക്ഷിപ്പനിയുടെ വ്യാപനമില്ലെന്നാണ് വിലയിരുത്തൽ.