ശ്രീനഗറില്‍ അതി ശൈത്യം. മൈനസ് 8.4 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം ശ്രീനഗറിൽ അനുഭവപ്പെട്ട താപനില. പ്രശസ്തമായ ദാൽ തടാകം മഞ്ഞിൽ മൂടി.30 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ താപനിലയാണിത്.
. അമര്‍നാഥ് യാത്രയുടെ ബേസ് ക്യാമ്പായി പ്രവര്‍ത്തിക്കുന്ന കാശ്മീരിലെ പഹല്‍ഗാം ടൂറിസ്റ്റ് റിസോര്‍ട്ടില്‍ കഴിഞ്ഞ രാത്രിയിലെ താപനില -11.7 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് മൈനസ് 11.1 ഡിഗ്രി സെല്‍ഷ്യസ് ആയി കുറഞ്ഞു.
ഗുല്‍മാര്‍ഗ് ടൂറിസ്റ്റ് റിസോര്‍ട്ടിലെ ഏറ്റവും കുറഞ്ഞ താപനില കഴിഞ്ഞ ദിവസം രാത്രി -7 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് -10 ഡിഗ്രി സെല്‍ഷ്യസിലേക്കെത്തി. വടക്കന്‍ കശ്മീരിലെ കുപ്വാരയില് -6.7 ഡിഗ്രി സെല്‍ഷ്യസും തെക്ക് കോക്കര്‍നാഗില്‍ -10.3 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില രേഖപ്പെടുത്തിയത്.