ലോകത്തിലെ പഴക്കമേറിയ ഗുഹാചിത്രം കണ്ടെത്തി.45,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് വരച്ച് നിറം കൊടുത്ത കാട്ടുപന്നിയുടെ ചിത്രം ഇന്തോനേഷ്യയിലെ ഗുഹയിലാണ് കണ്ടെത്തിയത്.ചുണ്ണാമ്പുപാറകളാൽ ചുറ്റപ്പെട്ടാണ് ലിയാങ് ടെഡോങ്ഗെ ഗുഹ സ്ഥിതിചെയ്യുന്നത്. ഈ ഗുഹയില്‍ നിന്നാണ് അതിപുരാതനമായ ഗുഹാചിത്രം കണ്ടെത്തിയത്.
പന്നിക്ക് കടും ചുവപ്പ് ചായമാണ് നല്‍കിയിരിക്കുന്നത്. സുലെവെസി വാര്‍ട്ടി പിഗ് ഇനമാണ് ഇത്. രോമാവൃതമായ മുതുകും കൊമ്പുപോലുള്ള മുഖത്തെ രണ്ട് അരിമ്പാറകളുമാണ് ഈ പന്നിയുടെ സവിശേഷത. കൈപത്തിയുടെ രണ്ട് ചിത്രങ്ങളും പന്നിചിത്രത്തിന്റെ സമീപത്തായി കാണാം.