ചൈനയിൽ നിന്നുമുള്ള ഉത്പന്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി അമേരിക്ക. ഉയിഗുർ മുസ്ലീങ്ങളെ നിർബന്ധിത തൊഴിലിന് ഇരയാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ നടപടി.തക്കാളി, പരുത്തി എന്നിവ കൊണ്ട് നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെ ഇറക്കുമതിക്കാണ് വിലക്കേർപ്പെടുത്തിയത്.
തൊഴിലാളികളെ നിർബന്ധിത തൊഴിലിനിരയാക്കിയാണ് തക്കാളിയും, പരുത്തിയും കൊണ്ടുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്നതെന്നാണ് കണ്ടെത്തൽ. അതിനാൽ ഇരു സാധനങ്ങളുടെയും ഇറക്കുമതിയ്ക്ക് വിലക്ക് ഏർപ്പെടുത്തുകയാണെന്നും ഏജൻസിയുടെ പ്രസ്താവനയിൽ പറയുന്നു.