ഗുജറാത്തിലെ ജഗന്നാഥ്ജി ക്ഷേത്രത്തിൽ ദർശനം നടത്തി അമിത് ഷാ

ഗുജറാത്തിലെ ജഗന്നാഥ്ജി ക്ഷേത്രത്തിൽ ദർശനം നടത്തി അമിത് ഷാ

ഗുജറാത്തിലെ ജഗന്നാഥ്ജി ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മകരസംക്രാന്തിയോടനുബന്ധിച്ചാണ് അദ്ദേഹം ജഗന്നാഥ് ജി ക്ഷേത്രത്തിലെത്തിയത്. കുടുംബത്തോടൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തിയത്.

ക്ഷേത്രത്തിലെത്തിയ അദ്ദേഹം ഗോ പൂജയും നടത്തി. മകര സംക്രാന്തി ആഘോഷത്തിലൂടെ എല്ലാവരിലും പുതിയ ഊർജവും ആയൂരാരോഗ്യ സൗഖ്യവും ഉണ്ടാകട്ടെയെന്നും അമിത് ഷാ ആശംസിച്ചു. പൊങ്കൽ, മാഗ് ബിഹു ആശംസകളും അദ്ദേഹം നേർന്നിട്ടുണ്ട്.
Leave A Reply
error: Content is protected !!