എല്ലാ മൃഗാശുപത്രികളിലും അടിസ്ഥാനസൗകര്യം വർധിപ്പിക്കണം: കെ.ജി.ഒ.എഫ്

ഒറ്റപ്പാലം : ജില്ലയിലെ എല്ലാ മൃഗാശുപത്രികളിലും അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ ഒറ്റപ്പാലം താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. യോഗം സംസ്ഥാന ഖജാൻജി ഡോ. വി.എം. ഹാരിസ് ഉദ്ഘാടനംചെയ്തു. താലൂക്ക് പ്രസിഡന്റ്‌ ഡോ. പി.ജി. രാജേഷ് അധ്യക്ഷനായി.

സി.പി.ഐ. മണ്ഡലം സെക്രട്ടറി ആർ. അഭിലാഷ്, ജോയന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. പ്രജിത, കെ.ജി.ഒ.എഫ്. സംസ്ഥാനകമ്മിറ്റി അംഗം ഡോ. ജയൻ, സി. മുകുന്ദകുമാർ, ഡോക്ടർമാരായ സുധീർബാബു, ശ്രീഹരി, അനീഷ് രാജ്, തുടങ്ങിയവർ സംസാരിച്ചു.

Leave A Reply
error: Content is protected !!