നിയന്ത്രണം വിട്ട ടിപ്പർ ലോറി വീട് തകർത്തു

നിയന്ത്രണം വിട്ട ടിപ്പർ ലോറി വീട് തകർത്തു

കൂത്താട്ടുകുളം : ടിപ്പർ ലോറി നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി. വീട് പൂർണമായും തകർന്നു. ഇടയാർ കാട്ടുപ്പാടം ചിറയ്ക്ക് സമീപമാണ് അപകടം .മരുതുംമൂട്ടിൽ സുരേഷിന്റെ വീടാണ് തകർന്നത്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്.

റബ്ബർ ടാപ്പിങ്‌ ജോലികഴിഞ്ഞെത്തിയ സുരേഷിനൊപ്പം മക്കളായ ശബരിനാഥ് (എട്ട്), ഗൗരിനാഥ് (അഞ്ച്) എന്നിവർ വീട്ടിനുള്ളിലുണ്ടായിരുന്നു. ലോറി പിന്നോട്ടുവരുന്ന ശബ്ദം കേട്ട് സുരേഷും മക്കളും ഇറങ്ങിയോടി രക്ഷപ്പെട്ടു. സ്ഥലവും വീടും ഇല്ലാത്ത 14 പേർക്ക് കക്കാട് സ്വദേശിനിയായ സാറാമ്മ സ്ഥലം സൗജന്യമായി നൽകിയ സ്ഥലത്തേക്ക് റോഡ് നിർമാണം നടക്കുന്ന ഭാഗത്താണ് അപകടം നടന്നത് .

ഡ്രൈവർ വാഹനത്തിൽ പടുത വലിച്ചുകെട്ടുന്നതിനിടയിൽ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് പിന്നോട്ടുനീങ്ങി. ലോറിയുടെ പിൻഭാഗം വീടിനുള്ളിലേക്ക് ഇടിച്ചുകയറി. വീട് തകർന്നതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. കൂത്താട്ടുകുളം പോലീസും റവന്യൂ അധികൃതരും സംഭവസ്ഥലത്തെത്തി. വീട് ആറു മാസത്തിനുള്ളിൽ പുനർനിർമിച്ചുനൽകാമെന്ന് ഇലഞ്ഞി സ്വദേശിയായ ലോറിയുടമ ഉറപ്പുനൽകിയിട്ടുണ്ട്.

Leave A Reply

error: Content is protected !!