50 തൃണമൂല്‍ എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ദിലീപ് ഘോഷ്

50 തൃണമൂല്‍ എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ദിലീപ് ഘോഷ്

കൊല്‍ക്കത്ത: ഫെബ്രുവരിയിൽ 50 തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്. തൃണമൂല്‍ വിട്ട എം.എല്‍.എമാര്‍ തിരിച്ച് പാര്‍ട്ടിയില്‍ ചേരാന്‍ വരി നില്‍ക്കുകയാണെന്ന മന്ത്രി ജ്യോതിപ്രിയ മാലിക്കിന്റെ അവകാശവാദത്തെ തള്ളിക്കൊണ്ടാണ് ദിലീപ് ഘോഷ് ഇത്തരത്തിൽ പ്രതികരിച്ചത് .

സംസ്ഥാനത്തെ ഒരു ബി.ജെ.പി. ബൂത്ത് പ്രസിഡന്റിനെയെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ത്താന്‍ മാലിക്കിനെ വെല്ലുവിളിക്കുന്നു. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ അവകാശവാദം സ്വീകരിക്കാമെന്നും ദിലീപ് ഘോഷ് പറഞ്ഞു. എം.പിമാരും തൃണമൂല്‍ വിട്ട എം.എല്‍.എമാരും ഉള്‍പ്പെടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തിരിച്ച് പാര്‍ട്ടിയില്‍ ചേരുമെന്ന് ചെവ്വാഴ്ചയാണ് മാലിക് അവകാശപ്പെട്ടത്.

Leave A Reply

error: Content is protected !!