പ്രമുഖ ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു അടുത്തിടെ ഇന്ത്യക്ക് നൽകിയ ടു സീരീസ് ഗ്രാന്‍ കൂപ്പെയുടെ പെട്രോള്‍ എന്ജിന് മോഡല്‍ അവതരിപ്പിച്ചു.ബി.എം.ഡബ്ല്യു 220 ഐ എം സ്പോട്ട് എന്നാണ് ഈ ആഡംബര വാഹനത്തിന് പേരിട്ടിരിക്കുന്നത് 40.90 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. എം.സ്പോട്ട് ഡിസൈന്‍ പാക്കേജിലാണ് ബി.എം.ഡബ്ല്യു 220 ഐ എം സ്പോട്ട് ഒരുങ്ങിയിട്ടുള്ളത്.
ടൂ സീരീസ് മോഡലുകള്‍ക്ക് സമാനമാണ് 220 ഐ എം സ്പോട്ടും സജ്ജീകരിച്ചിട്ടുള്ളത് . ഫ്രെയിംലെസ് ഡോറുകള്‍, ആങ്കിള്‍ ചെയ്തിട്ടുള്ള എല്‍.ഇ.ഡി ഹെഡ്ലാമ്പുകള്‍ എന്നിവ വാഹനത്തെ സ്പോര്‍ട്ടിയാക്കുന്നു.മികച്ച ഡിസൈനിലുള്ള ബംമ്പര്‍, ക്ലാഡിങ്ങിന്റെ ആവരണത്തിലുള്ള ഫോഗ്ലാമ്പ് എന്നിവയും മുഖഭാവത്തെ ആകര്‍ഷകമാക്കും. 7.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും പുതിയ വാഹനത്തിനാകും .
ഇന്‍ഫോടെയ്ന്‍മെന്റ്, കണക്ടറ്റിവിറ്റി തുടങ്ങിയ സംവിധാനങ്ങള്‍ക്കൊപ്പം സ്പേസിന് പ്രാധാന്യം നല്‍കിയാണ് ഉൾഭാഗം ഒരുക്കിയിട്ടുള്ളത് . പുതിയ ഡിസൈനിലുള്ള ഇലക്ട്രിക്കില്‍ മെമ്മറി മുന്‍നിര സീറ്റുകാണ് അകത്തളത്തിലെ മുഖ്യ ആകര്‍ഷണം. സണ്‍റൂഫ്, സെഗ്മെന്റിലെ തന്നെ ആദ്യ ഇല്ലുമിനേറ്റഡ് ട്രിം, ആമ്പിയന്റ് ലൈറ്റിങ്ങ്, 40:20:40 രീതിയില്‍ മടക്കാന്‍ സാധിക്കുന്ന പിന്‍നിര സീറ്റ് എന്നിവയാണ് ഇന്റീരിയറിലെ മറ്റ് ഫീച്ചറുകള്‍.
2.0 ലിറ്റര്‍ ട്വിന്‍ പവര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇതിന്റെ കരുത്ത് . ഇത് 190 ബി.എച്ച്.പി പവറും 280 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഏഴ് സ്പീഡ് സ്റ്റെപ്പ്ട്രോണിക് സ്പോര്‍ട്ട് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്.