ഞാന്‍ കണ്ട വികസനം ക്യാമറക്കണ്ണിലൂടെ; ഫോട്ടോഗ്രഫിമത്സരം

ഞാന്‍ കണ്ട വികസനം ക്യാമറക്കണ്ണിലൂടെ; ഫോട്ടോഗ്രഫിമത്സരം

ഇടുക്കി:ജില്ലയിലെ മികച്ച വികസന പ്രവര്‍ത്തനത്തെക്കുറിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ‘ഞാന്‍ കണ്ട വികസനം ക്യാമറക്കണ്ണിലൂടെ’ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നു. അമച്വര്‍, പ്രൊഫഷണല്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലാണ് മത്സരം. അമച്വര്‍ വിഭാഗത്തില്‍ നിബന്ധനകളൊന്നുമില്ല. പ്രൊഫഷണല്‍ വിഭാഗത്തില്‍ ചിത്രം ക്യാമറയില്‍ എടുത്തതായിരിക്കണം. ഇരു വിഭാഗത്തിലും ഫോട്ടൊയ്ക്ക് അടിക്കുറിപ്പ് ഉണ്ടായിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോയ്ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കും. ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ബൈലൈന്‍ സഹിതം ഫോട്ടൊ പ്രസിദ്ധപ്പെടുത്തും. എല്ലാ ഫോട്ടോയുടേയും പകര്‍പ്പ് അവകാശം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനായിരിക്കും. ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ മത്സരത്തിന് അര്‍ഹരല്ല. താല്‍പ്പര്യമുള്ളവര്‍ ജനുവരി 26 നകം iprdidukki@gmail.com എന്ന വിലാസത്തിലേക്ക് അടിക്കുറിപ്പ് സഹിതം ഫോട്ടൊ അയക്കണം. ഹാര്‍ഡ് കോപ്പി അയക്കേണ്ടതില്ല. ഫോട്ടോയ്‌ക്കൊപ്പം പൂര്‍ണ്ണ പോസ്റ്റല്‍ മേല്‍വിലാസവും മൊബൈല്‍ ഫോണ്‍ നമ്പറും വെയ്ക്കണം.

Leave A Reply