അഭിനന്ദനങ്ങൾ ബ്രോ ; മുഹമ്മദ് അസറുദീന് ആശംസകൾ ചൊരിഞ്ഞ് നിവിൻ പോളി

മുഷ്താഖ് അലി ട്രോഫി ട്വന്റ്20 യില്‍ മുംബൈക്കെതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ കേരള താരം മുഹമ്മദ് അസ്ഹറുദ്ദീനെ പ്രശംസിച്ച് നടൻ നിവിൻ പോളി രംഗത്ത് .ഫേസ്ബുക്ക് പേജിൽ അസ്ഹറുദ്ദീന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു താരം അഭിനന്ദിച്ചത് .

‘എന്തൊരു കളിയാണ് അസ്ഹറുദീൻ. അഭിനന്ദനങ്ങൾ ബ്രദർ..’ എന്നാണ് നിവിൻ ഫേസ്ബുക്കിൽ കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് അസ്ഹറുദ്ദീന്‍ മുംബൈക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തത്. അസ്ഹറുദ്ദീന്റെ 137 റണ്‍സ് മികവില്‍ കേരളം വിജയിച്ചു.സെഞ്ച്വറിയേക്കാള്‍ സന്തോഷം ടീം ജയിച്ചതിലാണെന്ന് മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി അടക്കമുള്ളവർ അസ്ഹറുദ്ദീന് ആശംസ പ്രവാഹം ചൊരിഞ്ഞിരുന്നു .

Leave A Reply
error: Content is protected !!