SMF തര്‍ത്തീബ്-2021 ഹെല്‍പ് ഡെസ്‌ക് ഓഫീസര്‍ ശില്‍പ ശാലക്ക് തുടക്കമായി; സുന്നി മഹല്ല് ഫെഡറേഷന്‍

SMF തര്‍ത്തീബ്-2021 ഹെല്‍പ് ഡെസ്‌ക് ഓഫീസര്‍ ശില്‍പ ശാലക്ക് തുടക്കമായി; സുന്നി മഹല്ല് ഫെഡറേഷന്‍

ചേളാരി: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ മഹല്ല് പ്രവര്‍ത്തനങ്ങളുടെ ക്രമീകരണത്തിനും ഏകോപനത്തിനും വേണ്ടി കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ തെരെഞ്ഞെടുത്ത നൂറ്റിപ്പത്ത് കേന്ദ്രങ്ങളില്‍വെച്ച് 2021 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന എസ്.എം.എഫ് തര്‍ത്തീബ് – 2021 സംഗമത്തിലെ ഹെല്‍പ് ഡെസ്‌ക്ക് ഓഫീസര്‍മാര്‍ക്കുള്ള ഏകദിന ശില്‍പശാല 2021 ജനുവരി 16 മുതല്‍ 31 വരെ നടക്കും. തര്‍ത്തീബ് – 2021 മേഖലാ സംഗമത്തിന്റെ ഭാഗമായ പഞ്ചായത്ത്തല ഹെല്‍പ് ഡെസ്‌ക്ക് പ്രവര്‍ത്തനങ്ങള്‍ക്കും ടേബ്ള്‍ ടോക്കിനും നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭാരവാഹികളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.

 

2021 ജനുവരി 16-ന് കാസര്‍ഗോഡ് (മേല്‍പറമ്പ് ജമാഅത്ത് കോണ്‍ഫറന്‍സ് ഹാള്‍), മലപ്പുറം ഈസ്റ്റ് (മലപ്പുറം സുന്നിമഹല്‍), 18-ന് കോഴിക്കോട് (കോഴിക്കോട് സമസ്ത കാര്യാലയം), മലപ്പുറം വെസ്റ്റ് (ദാറുല്‍ ഹുദാ ചെമ്മാട്), 20-ന് എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം എന്നീ തെക്കന്‍ ജില്ലകള്‍ (ആലപ്പുഴ ശംസുല്‍ ഉലമാ സ്മാരക സമസ്ത ജില്ലാ സൗധത്തില്‍) വെച്ചും, 21-ന് വയനാട് (കല്‍പ്പറ്റ സമസ്ത കാര്യാലയം), 23-ന് തൃശൂര്‍ (തൊഴിയൂര്‍ ദാറുല്‍ റഹ്മ), 31 പാലക്കാട് (ചെര്‍പ്പുളശ്ശേരി സമസ്ത ജില്ലാ ഓഫീസ്), കണ്ണൂര്‍ (കണ്ണൂര്‍ ഇസ്‌ലാമിക് സെന്റര്‍) എന്നീ ജില്ലകളിലും നടക്കുന്നതാണ്.

Leave A Reply