ഹുക്ക കഫേകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നൽകി ഒമാൻ

ഹുക്ക കഫേകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നൽകി ഒമാൻ

മസ്‌കറ്റ്: കര്‍ശന നിയന്ത്രണങ്ങളോടെ ഒമാനിലെ പൊതുസ്ഥലങ്ങളിലെ ഷിഷാ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. ജനുവരി 17 മുതല്‍ വീണ്ടും കേന്ദ്രങ്ങൾ തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുമെന്ന് മസ്‌കറ്റ് നഗരസഭ അറിയിച്ചു.ഇതിന് വേണ്ട ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും പുറപ്പെടുവിച്ചിട്ടുണ്ടെന്ന് നഗരസഭയുടെ അറിയിപ്പില്‍ വ്യകതമാക്കുന്നു .

ഷോപ്പിംഗ് മാളുകളിലെ നമസ്‌കാര മുറികള്‍ പൊതു ജനങ്ങള്‍ക്ക് ഉപയോഗിക്കുവാനും നഗരസഭ അനുമതി നൽകിയിട്ടുണ്ട് .കല്യാണ മണ്ഡപങ്ങളിലും ഹാളുകളിലും 50 ശതമാനം അതിഥികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അതിഥികളുടെ എണ്ണം 250 തില്‍ കൂടാൻ പാടില്ലെന്നും മസ്‌കറ്റ് നഗരസഭയുടെ അറിയിപ്പില്‍ പറയുന്നു.

Leave A Reply

error: Content is protected !!