മസ്കറ്റ്: രാജ്യത്ത് 178 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം. കോവിഡ് രോഗികളുടെ എണ്ണം 131,264 ലെത്തിയെന്നും പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കൊവിഡ് ബാധിച്ച് ഒരു മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഇതോടെ ഒമാനില്‍ ആകെ മരണപ്പെട്ടവര്‍ 1,509 ആയെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഇതുവരെ 123,593 പേര് രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇപ്പോള്‍ 94.1 ശതമാനമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
അതേസമയം കൊവിഡ് വാക്സിന്റെ രണ്ടാമത്തെ ബാച്ച് ശനിയാഴ്ച ഒമാനിലെത്തിയിരുന്നു . ഡിസംബര്‍ 27നാണ് കൊവിഡ് വാക്സിനേഷന് ക്യാമ്പയിന് ഒമാനില്‍ തുടക്കം കുറിച്ചത് .