സുഹൃത്തുക്കൾക്ക് വേണ്ടി കർഷകരെ നശിപ്പിക്കാൻ മോദി സർക്കാർ ഗൂഢാലോചന നടത്തുന്നു: വിമർശിച്ച് രാഹുൽ
ചെന്നൈ: രാജ്യത്തെ കർഷകരുടെ ജീവിതം നശിപ്പിക്കാൻ നരേന്ദ്ര മോദി സർക്കാർ ഗൂഢാലോചന നടത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി .ചെന്നൈയിലാണ് രാഹുൽ ഇക്കാര്യം തുറന്നടിച്ചത് .
രണ്ടോ മൂന്നോ സുഹൃത്തുക്കൾക്ക് പ്രയോജനം ലഭിക്കാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ കർഷകരെ നശിപ്പിക്കാൻ ശ്രമിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
“കർഷക സമരത്തിൽ താൻ അഭിമാനിക്കുന്നു. പഞ്ചാബിലെ യാത്രയിൽ കാർഷിക പ്രശ്നങ്ങൾ ഉന്നയിക്കും. കർഷകരുടെ ആവശ്യങ്ങൾ സർക്കാരിന് അംഗീകരിക്കേണ്ടി വരും.” രാഹുൽ വ്യക്തമാക്കി.