മധുര: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്കെതിരേ തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് വേദിയിൽ കടുത്ത പ്രതിഷേധം. മധുര അവണിപുരത്താണ് സംഭവം. കരിങ്കൊടിയേന്തിയാണ് തമിഴ് ജനത പ്രതിഷേധിച്ചത്.
സമര മുഖത്ത് കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ മുദ്രാവാക്യവും വിളിച്ചു.
സംഭവത്തിൽ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തേ, ഈ വേദിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശനം നടത്തിയിരുന്നു. കർഷകരുടെ ന്യായമായ ആവശ്യങ്ങൾ കേന്ദ്രത്തിന് അംഗീകരിക്കേണ്ടി വരുമെന്നും രാഹുൽ പറഞ്ഞിരുന്നു .