ഹോ​ളി​വു​ഡ് ന​ട​ൻ ബ്രൂ​സ് വി​ല്ലി​സി​നെ ഫാ​ർ​മ​സി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി

ലോ​സ് ആ​ഞ്ച​ൽ​സ്: വിഖ്യാത ഹോ​ളി​വു​ഡ് ന​ട​ൻ ബ്രൂ​സ് വി​ല്ലി​സി​നെ ഫാ​ർ​മ​സി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ലോ​സ് ആ​ഞ്ച​ൽ​സി​ലെ ഫാ​ർ​മ​സി​യി​ൽ​നി​ന്നാ​ണു താ​ര​ത്തെ പു​റ​ത്താ​ക്കി​യ​ത്.

കോവിഡ് പശ്ചാത്തലത്തിൽ മാ​സ്ക് ധരിക്കാതെ ക​ട​യ്ക്കു​ള്ളി​ൽ ക​യ​റി​യ താ​ര​ത്തെ​ക്ക​ണ്ട് ആ​ളു​ക​ൾ അ​സ്വ​സ്ഥ​രാ​വു​ക​യും ക​ട ഉ​ട​മ​യോ​ടു പ​രാ​തി​പ്പെ​ടു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്നാ​ണു താ​ര​ത്തോ​ടു പു​റ​ത്തു​പോ​കാ​ൻ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ക​ഴു​ത്തി​ൽ തൂ​വാ​ല ധ​രി​ച്ചാ​ണ് 65 വ​യ​സു​കാ​ര​നാ​യ ബ്രൂ​സ് ഫാ​ർ​മ​സി​യി​ലേ​ക്കു ക​യ​റി​യ​ത്. ഈ ​തൂ​വാ​ല ഉ​പ​യോ​ഗി​ച്ചു മു​ഖം മ​റ​യ്ക്ക​ണ​മെ​ന്ന് ആ​ളു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും താ​രം വിസമ്മതിച്ചു . പി​ന്നീ​ട് തന്റെ മോ​ശം പെ​രു​മാ​റ്റ​ത്തി​ൽ ബ്രൂ​സ് മാ​പ്പു​പ​റ​ഞ്ഞു. മാ​സ്ക് ധ​രി​ക്കാ​ത്ത​തു തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​തി​ലു​ണ്ടാ​യ പി​ഴ​വാ​യി​രു​ന്നെ​ന്നു പ​റ​ഞ്ഞ താ​രം, എ​ല്ലാ​വ​രും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

Leave A Reply
error: Content is protected !!