ബ്രിസ്ബെയ്ൻ: ഇന്ത്യയുടെ താരങ്ങൾക്ക് പിന്നാലെ ഓസ്ട്രേലിയൻ ടീമിനും പരുക്ക് വില്ലനാകുന്നു. സിഡ്നിയിലെ ആദ്യ ടെസ്റ്റിൽ തിളങ്ങിയ ഓപ്പണർ വിൽ പുകോവിസ്കിക്ക് ബ്രിസ്ബെയ്നിലെ അവസാന ടെസ്റ്റിൽ കളിക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ടുകൾ .
മൂന്നാം ടെസ്റ്റിൽ ഫീൽഡിംഗിനിടെ തോളിനേറ്റ പരുക്കാണ് താരത്തിന് തിരിച്ചടിയായത്. പുകോവിസ്കിക്ക് പകരം വിക്ടോറിയൻ ഓപ്പണർ മാർക്കസ് ഹാരിസിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഹാരിസിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അന്തിമ ഇലവനിൽ സ്ഥാനം നേടുമോ എന്നതിൽ ആശങ്കയുണ്ട് . ആദ്യ രണ്ടു ടെസ്റ്റിലും ഓപ്പണറായിരുന്ന മാത്യൂ വേഡ് വീണ്ടും ഓപ്പണറുടെ റോളിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.