കൊച്ചി : കോവിഡ് മഹാമാരിക്കിടയിൽ നിയന്ത്രണങ്ങളോടെ സംസ്ഥാനത്ത് തിയറ്ററുകൾ തുറന്നെങ്കിലും ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യാനും സിനിമകൾ ക്യൂവിൽ. സുപ്പർ-മെഗാ താരങ്ങളുടെ അടക്കം സിനിമകൾ ഒടിടി റിലീസിന് തായ്യാറെടുക്കുകയാണ്. സൂഫിയും സുജാതയുമായിരുന്നു ആദ്യ കോവിഡ്കാലത്തെ റിലീസ്.
കേരളത്തിൽ ഏറെ കാഴ്ചക്കാരുള്ള ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകളാണ് മലയാള സിനിമാ വ്യവസായത്തിൽ മുന്നോട്ട് നീങ്ങുന്നത് . ഇവയ്ക്കുപുറമേ സോണി ലൈവ്, പ്രൈം റീൽസ്ഇറോസ് നൗ, സൺ എൻഎക്സ്ടി, സീ 5, ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളും സിനിമാ ലോകത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുകയാണ് .