ബോളിവുഡ് സംവിധായകൻ രാം ഗോപാല്‍ വര്‍മയ്ക്ക് ആജീവനാന്ത വിലക്ക്

ബോളിവുഡ് സംവിധായകൻ രാം ഗോപാല്‍ വര്‍മയ്ക്ക് ആജീവനാന്ത വിലക്ക്

താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും പ്രതിഫലം നല്‍കാതിരുന്നതിനെ തുടര്‍ന്ന് പ്രമുഖ ബോളിവുഡ് സംവിധായകൻ രാം ഗോപാല്‍ വര്‍മയ്ക്ക് ആജീവനാന്ത വിലക്ക് .ചലച്ചിത്ര സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ്. 1.25 കോടി രൂപയാണ് വർമ്മ നല്‍കാനുള്ളത്.

ടെക്‌നീഷ്യന്‍മാര്‍ക്കും അഭിനേതാക്കൾക്കും ജോലിക്കാര്‍ക്കും നല്‍കാനുള്ള പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിരവധി കത്തുകള്‍ സംവിധായകന് അയച്ചെന്നും എന്നാല്‍ കത്തുകള്‍ കൈപ്പറ്റാന്‍ അദ്ദേഹം തയാറായില്ലെന്നും എഫ്.ഡബ്ല്യു.ഐ.സി.ഇ ആരോപിച്ചു .

‘അദ്ദേഹവുമായി ഇനി ഒരുമിച്ച് പ്രവര്‍ത്തിക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. ഇക്കാര്യം മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്,’ സംഘടന അറിയിച്ചു.

അതെ സമയം വിവാദങ്ങൾ നിലനിൽക്കെ രാം ഗോപാൽ വർമ തന്റെ അടുത്ത സിനിമയും പ്രഖ്യാപിച്ചു. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയമെന്നും റിപ്പോർട്ടുകളുണ്ട് .

Leave A Reply

error: Content is protected !!