കോവിഡ് വാക്‌സിന്‍: പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ ബാധ്യത നിര്‍മാണ കമ്പനികള്‍ക്ക്; കേന്ദ്ര സര്‍ക്കാര്‍

കോവിഡ് വാക്‌സിന്‍: പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ ബാധ്യത നിര്‍മാണ കമ്പനികള്‍ക്ക്; കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ കുത്തിവെക്കുമ്പോള്‍ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായാല്‍ നിയമപരമായ ബാധ്യത വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് ആയിരിക്കും. സര്‍ക്കാരും ബാധ്യത ഏറ്റെടുക്കണമെന്ന വാക്‌സിന്‍ നിര്‍മ്മാതാക്കളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ഉത്തരവാദിത്തം മരുന്ന് കമ്പനികൾക്ക് മാത്രമായിരിക്കുമെന്നും, നഷ്ടപരിഹാരം അവർ തന്നെ നൽകണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

ഒരു കുത്തിവയ്പ് കേന്ദ്രത്തിൽ ഒരു വാക്‌സിൻ മാത്രം ഉപയോഗിച്ചാൽ മതിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. കൊവാക്‌സിനോ കൊവിഷീൽഡോ ഇവയിൽ ഏത് വാക്‌സിനാണ് ഉപയോഗിക്കേണ്ടതെന്ന് ലഭ്യതയ്ക്ക് അനുസരിച്ച് തീരുമാനിക്കാം. അദ്യ തവണ ഏത് വാക്‌സിനാണോ സ്വീകരിച്ചത്, രണ്ടാം തവണയും അതേ വാക്‌സിൻ തന്നെ കുത്തിവയ്ക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശം നൽകി. രാജ്യത്ത് വാക്‌സിനേഷൻ മറ്റന്നാളാണ് ആരംഭിക്കുന്നത്. അതിനുമുമ്പ് 3000 വാക്‌സിനേഷൻ കേന്ദ്രങ്ങൾ സജ്ജമാകും. അടുത്ത മാസം ഇത് 5000 ആയി ഉയർത്തുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാമാരിയുടെ കാലത്ത് ചുരുങ്ങിയ സമയത്തിന് ഉള്ളില്‍ വികസിപ്പിച്ച വാക്‌സിന്‍ ആയതിനാല്‍ കുത്തിവെക്കുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ കൂടി ബാധ്യത ഏറ്റെടുക്കണം എന്നായിരുന്നു വാക്‌സിന്‍ നിര്‍മ്മാതാക്കളുടെ ആവശ്യം. അമേരിക്ക, ബ്രിട്ടണ്‍, കാനഡ, സിംഗപ്പുര്‍, എന്നീ രാജ്യങ്ങളും യുറോപ്യന്‍ യൂണിയനും നിയമപരമായ ബാധ്യത വാക്‌സിന്‍ കമ്പനികളുമായി പങ്കിടുന്ന കാര്യം ചൂണ്ടിക്കാട്ടി ആയിരുന്നു ആവശ്യം.

Leave A Reply
error: Content is protected !!