മസ്ജിദിൽ നിന്ന് പണം കവർന്നു ; പരാതി

മസ്ജിദിൽ നിന്ന് പണം കവർന്നു ; പരാതി

തൊടുപുഴ : ഇടുക്കി റോഡിലുള്ള സെൻട്രൽ ജുമാ മസ്ജിദിൽ സാധുജന സഹായ നിധി സമാഹരണത്തിനായി സൂക്ഷിച്ച ബക്കറ്റിൽ നിന്ന് 5,000 രൂപയോളം മോഷണം പോയതായി പരാതി. ഇത് സംബന്ധിച്ച് മസ്ജിദ് സെക്രട്ടറി ബാബു പി.സെയ്ദ് പൊലീസിൽ പരാതി നൽകി .

കഴിഞ്ഞ ദിവസം അപരിചിതനായ ഒരാളെ പള്ളിയിൽ കണ്ടതിനെ തുടർന്നു ചിലർ ചോദ്യം ചെയ്തിരുന്നു. ഇടുക്കി സ്വദേശിയാണെന്നും വീടുകളിൽ സാധനങ്ങൾ വിൽക്കുന്നയാളാണെന്നുമായിരുന്നു ഇയാളുടെ മറുപടി.
പിന്നീട് നടത്തിയ പരിശോധനയിലാണ് പണം കവർന്നതായി വ്യക്തമായത്.

മാസ്‌ക് ധരിച്ച അപരിചിതൻ പള്ളിയിൽ പ്രവേശിക്കുന്നതിന്റെയും പണം സൂക്ഷിച്ചിരുന്ന ബക്കറ്റ് എടുത്തു കൊണ്ടു പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

Leave A Reply
error: Content is protected !!