സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയിൽ നിന്ന് യുവാവ് തട്ടിയെടുത്ത സ്വർണം കണ്ടെടുത്തു

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയിൽ നിന്ന് യുവാവ് തട്ടിയെടുത്ത സ്വർണം കണ്ടെടുത്തു

തൊടുപുഴ :സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയിൽ നിന്ന് 27 പവൻ സ്വർണവും 50,000 രൂപയും തട്ടിയെടുത്ത കേസിൽ സ്വർണം കണ്ടെത്തി . ചാലക്കുടിയിലുള്ള 5 സ്വർണക്കടകളിൽ നിന്നാണ് ആഭരണങ്ങൾ മുട്ടം പൊലീസ് കണ്ടെത്തിയത് . കേസിലെ പ്രതി തൻസീറുമായി പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പിലാണു സ്വർണം കണ്ടെത്താനായത്.

തുടങ്ങനാട് സ്വദേശിനിയായ പെൺകുട്ടിയിൽ നിന്നു രണ്ടുതവണയായി വിവാഹ വാഗ്ദാനം നൽകിയ ശേഷമാണ് തട്ടിപ്പ് നടത്തിയത് .സംഭവത്തിൽ കൊല്ലം പത്തനാപുരം പുന്നല ബംഗ്ലദേശ് കോളനിയിലെ വേങ്ങവിള പടിഞ്ഞാശേരിയിൽ തൻസീറിനെ ചൊവ്വാഴ്ച മുട്ടം പൊലീസ് പിടികൂടിയിരുന്നു. പെൺകുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട തൻസീർ 3 മാസം മുൻപാണ് സ്വർണം തട്ടിയെടുത്തത്. 12 പവൻ സ്വർണം തൻസീറിൽ നിന്നു കണ്ടെടുത്തിരുന്നു. അവശേഷിച്ച് സ്വർണം ചാലക്കുടിയിലെ സ്വർണക്കടയിൽ വിറ്റതായി
പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു.

Leave A Reply
error: Content is protected !!