ജോ ബൈഡന്റെ സ്ഥാനാരോഹണ ച‌ങ്ങിൽ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് എഫ്.ബി.ഐ

വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങുമായി ബന്ധപ്പെട്ട് രാജ്യത്ത് സായുധ പ്രതിഷേധങ്ങളുണ്ടാകാന്‍ സാധ്യതയെന്ന് എഫ്.ബി.ഐ മുന്നറിയിപ്പ് നൽകി. ജനുവരി 20നാണ് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ബൈഡന്‍ സ്ഥാനം ഏല്‍ക്കുന്നത്. വാഷിങ്ടണ്‍ ഡി.സിയിലും മറ്റെല്ലാ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും സായുധ പ്രതിഷേധങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നാണ് എഫ്.ബി.ഐ നൽകിയ മുന്നറിയിപ്പ്.

സംസ്ഥാന തലസ്ഥാനങ്ങളില്‍ ജനുവരി 16 മുതല്‍ 20 വരെയാണ് സായുധ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ളതായി എഫ്.ബി.ഐ. മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 17 മുതല്‍ സ്ഥാനാരോഹണ ദിവസമായ ജനുവരി 20 വരെയാണ് വാഷിങ്ടണ്‍ ഡി.സിയില്‍ അക്രമത്തിന് സാധ്യതയെന്നും എഫ്.ബി.ഐ. വ്യക്തമാക്കുന്നു. സ്ഥാനാരോഹണ ചടങ്ങിന്റെ പശ്ചാത്തലത്തില്‍ വാഷിങ്ടണ്‍ ഡി.സിയില്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.

Leave A Reply
error: Content is protected !!