ശ്രീലങ്കയിലേക്ക് ക‌ടത്താൻ ശ്രമിച്ച 5 ടൺ മഞ്ഞൾ പിടിച്ചെടുത്തു

ശ്രീലങ്കയിലേക്ക് ക‌ടത്താൻ ശ്രമിച്ച 5 ടൺ മഞ്ഞൾ പിടിച്ചെടുത്തു

കളിയിക്കാവിള :ശ്രീലങ്കയിലേക്ക് ബോട്ടിൽ ക‌ടത്താൻ ശ്രമിച്ച 5 ടൺ മഞ്ഞൾ പിടിച്ചെടുത്തു .നിദ്രവിളയ്ക്ക് സമീപം ഇരയിമ്മൻത്തുറൈയിൽ താമ്രപർണി നദീതീരത്ത് നിർത്തിയിരുന്ന ഒരു ബോട്ടിൽ നിന്നാണ് വൻ തോതിൽ മഞ്ഞൾ പിടികൂടിയത് .

ശ്രീലങ്കയിലേക്ക് മഞ്ഞൾ കടത്തിക്കൊണ്ടു പോകാനായി രഹസ്യമായി സൂക്ഷിച്ചിരിക്കുന്നതായി നിദ്രവിള പൊലീസിന് ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മഞ്ഞൾ കണ്ടെത്തിയത്.ഏകദേശം 25 കിലോ ഭാരമുള്ള മഞ്ഞൾ വീതം 200 ചാക്കുകളിലായാണ് സൂക്ഷിച്ചിരുന്നത്. ബോട്ട് ലക്ഷദ്വീപ് സ്വദേശിയുടെ ഉടമയിലുള്ളതാണെന്ന് പൊലീസ് കണ്ടെത്തി.

Leave A Reply
error: Content is protected !!