ഇന്ത്യ- യു.കെ വാണിജ്യ കരാറിൽ മനുഷ്യാവകാശ ഉടമ്പടികൾ ഉൾക്കൊള്ളിക്കണം; ബ്രിട്ടീഷ് എം.പിമാർ

ഇന്ത്യ- യു.കെ വാണിജ്യ കരാറിൽ മനുഷ്യാവകാശ ഉടമ്പടികൾ ഉൾക്കൊള്ളിക്കണം; ബ്രിട്ടീഷ് എം.പിമാർ

ഇന്ത്യ- യു.കെ വാണിജ്യ കരാറിൽ മനുഷ്യാവകാശ ഉടമ്പടികൾ ഉൾക്കൊള്ളിക്കണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് എം.പിമാർ. മുസ്‌ലിംകളും ക്രിസ്ത്യാനികളും അടക്കമുള്ള ന്യുനപക്ഷങ്ങൾക്കെതിരെ ഇന്ത്യയിൽ നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് ബ്രിട്ടനിലെ ഹൗസ് ഓഫ് കോമണിൽ നടന്ന ചർച്ചക്ക് ശേഷമാണ് ബ്രിട്ടീഷ് നിയമ വിദഗ്ധർ ഇത്തരമൊരു ആവശ്യം മുന്നോട്ടെടുത്തത്

ഇന്ത്യയുടെ സാമ്പത്തിക അഭിവൃദ്ധിയെയും വളർച്ചയെയും ഇത്തരം സംഘർഷങ്ങൾ തടസ്സപ്പെടുത്തുമെന്നും അവർ ചൂണ്ടിക്കാണിച്ചു. ”ഭാവി വാണിജ്യ-നിക്ഷേപ കരാറുകളിൽ എത്രയും പെട്ടെന്ന് മനുഷ്യാവകാശ ഉടമ്പടികൾ ഉൾക്കൊള്ളിക്കണം. മതവിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്നത് ആഭ്യന്തര സംഘർഷങ്ങളിലേക്ക് നയിക്കും. ഇത് ഇന്ത്യയുടെ സാമ്പത്തിക അഭിവൃദ്ധിയെ തടസ്സപ്പെടുത്തും. ഇന്ത്യയുമായുള്ള ബ്രിട്ടന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള വാണിജ്യ ബന്ധങ്ങൾക്കും അത് വിള്ളലേൽപ്പിക്കും.” ബ്രിട്ടൺ ഡെമോക്രാറ്റിക്‌ യുണിയനിസ്റ്റ് പാർട്ടി എം.പി ജിം ഷാന്നോൻ ആവശ്യപ്പെട്ടു.

Leave A Reply

error: Content is protected !!