യു.കെയിൽ കണ്ടെത്തിയ വകഭേദം 50 രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ചു; ലോകാരോഗ്യ സംഘടന

ജനിതകമാറ്റം സംഭവിച്ച കൊവിഡ് വകഭേദം വിവിധ രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുന്നു. യു.കെയിൽ കണ്ടെത്തിയ വകഭേദം 50 രാജ്യങ്ങളിലേയ്ക്കും ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ മറ്റൊരു വകഭേദം 20 രാജ്യങ്ങളിലേയ്ക്കും വ്യാപിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

വൈറസിന്റെ മൂന്നാമതൊരു വകഭേദം ജപ്പാനിൽ കണ്ടെത്തിയതായി സംശയമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. ബ്രിട്ടനിൽ കണ്ടെത്തിയ കൊവിഡ് വകഭേദത്തെ സംബന്ധിച്ച് 2020 ഡിസംബർ പതിനാലിനാണ് ലോകാരോഗ്യ സംഘടനയ്ക്ക് ആദ്യം വിവരം ലഭിക്കുന്നത്.

ഇതേപ്പറ്റി കൂടുതൽ പഠനം നടത്തുന്നതിന് മുൻപ് തന്നെ മറ്റിടങ്ങളിലേയ്ക്ക് വ്യാപിച്ചു തുടങ്ങി. വൈറസ് ബാധിക്കുന്നവരുടെ പ്രായവും ലിംഗവും മറ്റ് വകഭേദങ്ങളിലേതിന് സമാനമാണ്. എന്നാൽ വ്യാപനശേഷി കൂടുതലാണെന്നാണ് സമ്പർക്കം കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ വ്യക്തമാക്കുന്നത്.

Leave A Reply
error: Content is protected !!