കൊല്ലം: അൻപതോളം കേസിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീത് പിടിയിൽ. അമ്പലപ്പുഴ സ്വദേശിയായ വിനീത് മോഷ്ടിച്ച കാറിൽ യാത്ര ചെയ്യവെ ചടയമംഗലത്ത് വച്ചാണ് പിടിയിലായത്. എറണാകുളം മുതൽ കന്യാകുമാരി വരെ നിരവധി കേസുകളുള്ള മിഷേല്‍, ഷിന്‍സി, ശ്യാം എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതാവാണ് വിനീത്. പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് മോഷണം തൊഴിലാക്കിയ വിനീത്, ഷിന്‍സിയെ വിവാഹംചെയ്ത ശേഷം ഇരുവരും ചേര്‍ന്നായി മോഷണം. ആലപ്പുഴ എടത്വ സ്വദേശിയാണ് വിനീത്. പുന്നമടക്കാരിയാണ് ഷിന്‍സി.
കിളിമാനൂരിലെ പെട്രോൾ പമ്പിൽ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയതിന് ശേഷം മോഷ്ടിച്ച കാറിൽ രക്ഷപെടുന്നതിനിടെ കൊല്ലത്ത് വച്ച് സിറ്റി പോലീസ് കമ്മീഷണർ നിയോഗിച്ച പ്രത്യേക സംഘം ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് ഇയാളെ പിടികൂടിയത്.
ജുവനൈല്‍ ഹോമില്‍ രണ്ടുവര്‍ഷത്തോളം ശിക്ഷയനുഭവിച്ച വിനീത് പിന്നീട് പിടിയിലായപ്പോഴൊക്കെ തടവുചാടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞമാസം അവസാനം വിനീത്, മിഷേല്‍, ഷിന്‍സി, ശ്യാം എന്നിവരെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽനിന്ന് വിനീതും മിഷേലും രക്ഷപ്പെട്ടു. കോവിഡ് കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടതിനുശേഷം മാത്രം 20 കവർച്ചകളാണ് വിവിധ സ്ഥലങ്ങളിൽ നടത്തിയത്.
തിരുവനന്തപുരത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മിഷേലിനെ തിങ്കളാഴ്ച രാവിലെ 9.30ന് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 1.30ന് ചെങ്ങന്നൂരിൽനിന്ന് കൊല്ലത്തേക്ക് യാത്രചെയ്യുകയായിരുന്ന വള്ളികുന്നം സ്വദേശി ശ്രീപതിയുടെ കാർ, ബൈക്കിലെത്തിയ വിനീത് തടഞ്ഞു. തുടർന്ന് കാറിൽകയറി വടിവാൾ കഴുത്തിൽവച്ച് സ്വർണമാല, മോതിരം, മൊബൈൽ, ക്യാമറ എന്നിവ തട്ടിയെടുത്തു. ശേഷം ശ്രീപതിയെ ഇറക്കിവിട്ട് കാറുമായി കടന്നു. പിന്നീട് കൊല്ലം ചിന്നക്കടയിൽ കാര്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.