കണ്ണൂർ: കണ്ണൂർ കൂടാളിയിൽ 47 വർഷത്തെ സിപിഎം കുത്തക തകർത്ത് വാർഡ് പിടിച്ചെടുത്ത കോൺഗ്രസ് മെമ്പർക്ക് ക്രൂര മർദ്ദനം. മെമ്പർ മനോഹരനാണ് സിപിഎം പ്രവർത്തകരുടെ ക്രൂര മർദനമേറ്റത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചതിന് നന്ദി പറയാൻ താറ്റിയോട് എത്തിയപ്പോഴാണ് സംഭവം.
മനോഹരന്റെ കാർ സിപിഎം പ്രവർത്തകർ തകർത്തു. മെമ്പർ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമിച്ചതെന്ന് മനോഹരൻ പറഞ്ഞു. സംഭവത്തിന് പിന്നിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രതികളായ സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് ദുർബല വകുപ്പ് ചുമത്തി വിട്ടയച്ചെന്ന് മർദ്ദനമേറ്റ മെമ്പർ വിമര്‍ശിച്ചു. അക്രമികൾ പാർട്ടി പ്രവർത്തകരല്ലെന്ന് സിപിഎം വ്യക്തമാക്കി. സി പി എം ശക്തികേന്ദ്രത്തിൽ വർഷങ്ങൾക്ക് ശേഷമാണ് യുഡിഎഫ് സ്ഥാനാർഥി ജയിക്കുന്നത്.