ജാർഖണ്ഡ്; മെഡിക്കൽ വിദ്യാർത്ഥിനിയുടെ മൃതദേഹം കൈകാലുകൾ കെട്ടിയ നിലയിൽ ഡാമിൽ നിന്ന് കണ്ടെത്തി. ജാർഖണ്ഡിലാണ് സംഭവം നടന്നത്. ഗോഡ്ഡ സ്വദേശിനിയും ഹസാരിബാഗ് മെഡിക്കൽ കോളജ് വിദ്യാർത്ഥിനിയുമായ 22 കാരിയുടെ മൃതദേഹമാണ് ഡാമിൽ നിന്ന് കണ്ടെത്തിയത്. പ്രദേശവാസികളാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടത്.
തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി മൃതദേഹം കരയ്ക്കെത്തിച്ച് നടത്തിയ പരിശോധനയിലാണ് മരിച്ചത് മെഡിക്കൽ വിദ്യാർത്ഥിനിയാണെന്ന് മനസിലായത്. തിങ്കളാഴ്ച പെൺകുട്ടി സുഹൃത്തുക്കൾക്കൊപ്പം പത്രാതു ഡാമിനരികിലെ റിസോർട്ടിലെത്തിയതായാണെന്നാണ് പൊലീസിന്റെ നിഗമനം. ബലാത്സംഗം നടന്നിട്ടുണ്ടോയെന്നത് അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.