ദേശീയ യുവജന ദിനത്തിൽ ജെ.സി.ഐ ഒലവക്കോട് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ദളിത് പഞ്ചായത്ത് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാധിക മാധവനെ ആദരിച്ചു . വിപരീത പരിസ്ഥികളോട് പൊരുതി പൊതുജന നേതൃത്വത്തിലേക്കുയർന്ന വിദ്യാർത്ഥിനി കൂടിയായ രാധിക മാധവൻ യുവജനങ്ങൾക്കൊന്നടങ്കം മാതൃകയും പ്രചോദനവുമാണെന്ന് അവാർഡ് സമ്മാനിച്ചു കൊണ്ട് മുഖ്യാതിഥി ജെ.സി.ഐ മുൻ ദേശീയ പ്രസിഡണ്ട് സന്തോഷ് കുമാർ പറഞ്ഞു .
പ്രസിഡണ്ട് വർഷ എസ് കുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ടി .കെ അച്യുതൻ , എസ് മോഹനൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു .വൈസ് പ്രസിഡണ്ട് സിജി ജേക്കബ് നന്ദി പറഞ്ഞു.