കൊവിഡും ഇനി ജലദോഷം പോലെ സീസണലായി അവശേഷിക്കുമെന്ന് പഠനം

കൊവിഡും ഇനി ജലദോഷം പോലെ സീസണലായി അവശേഷിക്കുമെന്ന് പഠനം

കൊവിഡും ഭാവിയിൽ സാധാരണ ജലദോഷപ്പനി പോലെ സീസണലായി അവശേഷിക്കുമെന്ന് ഗവേഷകർ. മനുഷ്യരിൽ സാധാരണ കാണുന്ന ജലദോഷത്തിന് കാരണമാകുന്ന വൈറസുകളോട് കോവിഡ് വൈറസിന് സാമ്യമുള്ളതായി ഗവേഷകർ നടത്തിയ പരീക്ഷണത്തിൽ കണ്ടത്തി. തുടർന്നാണ് ഇത്തരമൊരു റിപ്പോർട്ടിലേക്ക് ഗവേഷകരെത്തിയത്.

മൂന്ന് മുതൽ അഞ്ച് വയസുവരെ പ്രായമുള്ള കുട്ടികളെ ബാധിക്കുന്ന ഒരു സാധാരണ കുട്ടിക്കാല രോഗമായി കോവിഡിന് കാരണമാകുന്ന സാർസ് കൊവ് 2 വൈറസ് ബാധ മാറുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. സയൻസ് ജേർണലിൽ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.വാക്‌സിനുകള്‍ ഹ്രസ്വകാല സംരക്ഷണം നല്‍കുകയും രോഗത്തിന്റെ തീവ്രത കുറയ്ക്കുകയും ചെയ്യുമ്പോള്‍ മറ്റ് സാധാരണ കൊറോണ വൈറസുകളെപ്പോലെ, സാര്‍സ് കൊവ് 2-വും പ്രാദേശികമായ പകര്‍ച്ചവ്യാധിയായിത്തീരുമെന്നും പഠനം സൂചിപ്പിക്കുന്നു.

Leave A Reply

error: Content is protected !!