കനത്ത മൂടല്‍മഞ്ഞ് മുന്നറിയിപ്പിനെ തുടര്‍ന്ന് യുഎഇയില്‍ അബുദാബി-അല്‍ ഐന്‍ റോഡില്‍ വേഗപരിധി കുറച്ചു. വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററാക്കിയതായി അബുദാബി പൊലീസ് വ്യാഴാഴ്ച അറിയിച്ചു.
വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും പൊലീസ് വ്യക്തമാക്കി. അല്‍ ഐന്‍ ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്നും ദൂരക്കാഴ്ച കുറയുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് റോഡുകളില്‍ വേഗപരിധി പരിമിതപ്പെടുത്തിയത്.