കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അരക്കോടിയുടെ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട പതിവാകുന്നു. മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് സ്വദേശിയെ അറസ്റ്റ് ചെയ്തു. ഏകദേശം അരക്കോടിയോളം വരുന്ന സ്വർണമാണ് ഇയാൾകടത്താൻ ശ്രമിച്ചത്.

കൂത്തുപറമ്പ് സ്വദേശി നഫ്സീറിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇന്നലെ പുലർച്ചെ 5.30ന് ഷാർജയിൽ നിന്നും എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലാണ് ഇയാൾ വിമാത്താവളത്തിൽ എത്തിയത്. കഴിഞ്ഞദിവസം പുലർച്ചെ ദുബായ്, ബഹ്റിൻ എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്ന് പേരിൽ നിന്ന് 2389 ഗ്രാം സ്വർണ്ണം . പിടികൂടിയിരുന്നു കൂത്തുപറമ്പ് സ്വദേശി ബഷീർ അബാസ്, കാസർകോട് ഉപ്പള സ്വദേശി മുഹമ്മദ് അഷറഫ്, കോഴിക്കോട് കക്കട്ടിൽ സ്വദേശി റഷീദ് എന്നിവരിൽ നിന്നായി ഒരു കോടി 20 ലക്ഷം രൂപ വരുന്ന സ്വർണമാണ് പിടികൂടിയത്.

Leave A Reply
error: Content is protected !!