സ്പെയിനിൽ കനത്ത മഞ്ഞ് വീഴ്ച.വിവിധ പ്രദേശങ്ങൾ മഞ്ഞുവീഴ്ച മൂലം ദുരിതത്തിലാണ്. 1971 നു ശേഷം സ്പെയിൻ കണ്ട ഏറ്റവും തീവ്രമായ മഞ്ഞുവീഴ്ച കാരണം റോഡ്, റെയിൽ വ്യോമഗതാഗതം എന്നിവ തടസപ്പെട്ടു. തലസ്ഥാന നഗരമായ മാഡ്രിഡിൽ 20 ഇഞ്ച് വരെ മഞ്ഞ് വീണു. നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങളും റോഡുകളും മഞ്ഞിൽ പുതഞ്ഞിരിക്കുകയാണ്. വെറും ഒറ്റരാത്രി കൊണ്ട് സ്പെയിനിന്റെ ചില ഭാഗങ്ങളിൽ താപനില- 8 സെൽഷ്യസ് ലേക്ക് താഴ്ന്നു. ചിലയിടങ്ങളിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും താപനില – 10 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു.