കൊല്ലം: അൻപതോളം കേസിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കൊല്ലത്ത് വച്ചാണ് ഇയാളെ പിടികൂടിയത്. വടിവാൾ വിനീത് എന്നറിയപ്പെടുന്ന ഇയാളെ .ചടയമംഗലത്ത് നിന്ന് മോഷ്ടിച്ച കാറിൽ യാത്ര ചെയ്യുമ്പോൾ ആണ് പോലീസ് പിടികൂടിയത്.
എറണാകുളം റൂറൽ പൊലീസ് ഇയാളെ നവംബറിൽ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ വിനീത് കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ കഴിയവെ രക്ഷപ്പെടുകയായിരുന്നു. അമ്പലപ്പുഴ സ്വദേശിയാണിയാൾ.