സിനോവാക്കിന്റെ കൊവിഡ് വാക്സിന് ഫലപ്രാപ്തി കുറവെന്ന് ബ്രസീലിയൻ ഗവേഷകർ

സിനോവാക്കിന്റെ കൊവിഡ് വാക്സിന് ഫലപ്രാപ്തി കുറവെന്ന് ബ്രസീലിയൻ ഗവേഷകർ

സിനോവാക്കിന്റെ കൊവിഡ് വാക്സിന് ഫലപ്രാപ്തി കുറവെന്ന് ബ്രസീലിയൻ ഗവേഷകർ.ബ്രസീൽ ഭരണകൂടം ജനങ്ങൾക്ക് വിതരണം ചെയ്യാൻ കരുതിവച്ച രണ്ട് വാക്സിനുകളിൽ ഒന്നാണിത്. വാക്സിൻ അംഗീകാരത്തിന് പര്യാപ്തമല്ലെന്നും കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച നിരക്കിനേക്കാൾ വളരെ കുറവാണെന്നും ഗവേഷകർ വ്യക്തമാക്കി.

അതേസമയം, വാക്സിൻ സ്വീകരിച്ച സന്നദ്ധ പ്രവർത്തകരാരും തന്നെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടില്ല എന്ന വിവരവും പറത്തു വരുന്നുണ്ട്. ഗവേഷണ ഫലം ബ്യൂട്ടന്റാൻ ഇൻസ്റ്റിറ്റ്യൂട്ട് വൈകിപ്പിച്ചതായും ആരോപണങ്ങൾ ഉയരുന്നുണ്ട്. മൂന്ന് വട്ടമാണ് ഇത്തരത്തിൽ പ്രഖ്യാപനം മാറ്റിവച്ചത്. സിനോവാക്കുമായുള്ള കരാറിലെ വിശ്വസ്തതയാണ് ഇത്തരത്തിൽ ഫലം വൈകിപ്പിക്കാനുള്ള കാരണമായി പറയുന്നത്.

Leave A Reply

error: Content is protected !!