ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവിന് ശനിയാഴ്ച്ച തുടക്കമാകും

ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവിന് ശനിയാഴ്ച്ച തുടക്കമാകും

ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവിന് ശനിയാഴ്ച്ച തുടക്കമാകും.വെർച്വൽ സമ്മേളനത്തിലൂടെയായിരിക്കും വാക്‌സിനേഷൻ ഡ്രൈവിന്റെ ഉദ്ഘാടനം നിർവ്വഹിക്കുക. കൊവിൻ ആപ്ലിക്കേഷന്റെ ഔദ്യോഗിക ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും.

അടിയന്തര ഉപയോഗത്തിനായി രണ്ടു വാക്സിനുകൾക്കാണ് ഇന്ത്യ അനുമതി നൽകിയിരിക്കുന്നത്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ കൊവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.

മൂന്ന് കോടിയോളമുള്ള ആരോഗ്യ പ്രവർത്തകർക്കും കൊറോണ മുൻനിര പോരാളികൾക്കുമാണ് രാജ്യത്ത് ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകുക. രണ്ടാം ഘ്ടത്തിൽ 50 വയസിന് മുകളിൽ പ്രായമുള്ളവർക്കും രോഗവ്യാപന സാധ്യത കൂടുതലുള്ള 50 വയസിന് താഴെ പ്രായമുള്ളവർക്കും നൽകും.

Leave A Reply
error: Content is protected !!