മുംബൈക്കെതിരെ കേരളത്തിന് തകർപ്പൻ ജയവുമായി സയ്യിദ് മുഷ്താഖ് അലി ട്വന്റി-20

മുംബൈക്കെതിരെ കേരളത്തിന് തകർപ്പൻ ജയവുമായി സയ്യിദ് മുഷ്താഖ് അലി ട്വന്റി-20

സയ്യിദ് മുഷ്താഖ് അലി ട്വന്റി-ട്വന്റിടൂർണമെന്റിൽ മുംബൈക്കെതിരെ കേരളത്തിന് തകർപ്പൻ ജയമാണ് ഉണ്ടായത്. കേരളം മുംബൈയെ പരാജയപ്പെടുത്തിയത് എട്ടു വിക്കറ്റിനാണ് . 37 പന്തിൽ സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്റെ മിന്നുന്ന പ്രകടനമാണ് കേരളത്തിനെ വിജയത്തിലേക്ക് നയിച്ചത് .

അൻപത്തിനാല് പന്തിൽ 11 സിക്‌സും 9 ബൗണ്ടറികളുമായി അസ്ഹറുദ്ദീൻ 137 റൺസുമായി പുറത്താകാതെ നിന്നു. 197 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ കേരളം 15.1 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. 33 റൺസെടുത്ത ഓപ്പണർ റോബിൻ ഉത്തപ്പയുടെയും 22 റൺസെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസണിന്റെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. സച്ചിൻ ബേബി രണ്ട് റൺസുമായി പുറത്താാകാതെ നിന്നു.

ഗ്രൂപ്പ് ഇയിൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച കേരളത്തിന് എട്ട് പോയിന്റായി. ആദ്യ മത്സത്തിൽ പോണ്ടിച്ചേരിയെയാണ് കേരളം തോൽപ്പിച്ചത്. വെള്ളിയാഴ്ച കേരളം ഡൽഹിയെ നേരിടും.

Leave A Reply
error: Content is protected !!