സന്ദർശകരെ വരവേൽക്കാനൊരുങ്ങി വെള്ളാർ കേരള കരകൗശല-കലാഗ്രാമം

സന്ദർശകരെ വരവേൽക്കാനൊരുങ്ങി വെള്ളാർ കേരള കരകൗശല-കലാഗ്രാമം

തിരുവനന്തപുരം: കേരള ടൂറിസത്തിന്റെ അഭിമാനമുദ്രയായി ലോകനിലവാരത്തിൽ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് സജ്ജമായി. ലോകടൂറിസം ഭൂപടത്തിലെ ഹോട്ട് സ്‌പോട്ടായ കോവളത്തിനുസമീപം വെള്ളാറിലാണ് കരകൗശല-കലാഗ്രാമം അണിഞ്ഞൊരുങ്ങി സഞ്ചാരികളെ കാത്തു നില്ക്കുന്നത്.

എട്ടര ഏക്കർ മനോഹരമായി ലാൻഡ്സ്‌കേപ് ചെയ്തു നിർമ്മിച്ച എംപോറിയം, ആർട്ട് ഗാലറി, സ്റ്റുഡിയോകൾ, ഡിസൈൻ സ്ട്രാറ്റജി ലാബ്, പ്രത്യേക കൈത്തറിഗ്രാമം, ഓഡിറ്റോറിയം തുടങ്ങിയവയൊക്കെ ഇവിടെ ഒരുക്കിയിരിക്കുന്നു. കുളം, മേള കോർട്ട്, ഗെയിം സോണുകൾ, പുസ്തകശാല, വായനശാല, കഫെറ്റീരിയ, റസ്റ്റോറൻറ്, വാക്ക് വേകൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ടോയ്ലറ്റ് ബ്ലോക്കുകൾ, ഓഫീസ്, അടുക്കള, റോഡുകൾ, തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

ടൂറിസം വകുപ്പിന്റേതാണ് 750 കരകൗശല, കൈത്തൊഴിൽ കലാകാരൻമാർക്ക് ഉപജീവനം ഒരുക്കുന്ന ഈ പദ്ധതി. ടൂറിസം വകുപ്പിനു കീഴിൽ കോഴിക്കോട് ഇരിങ്ങലിലുള്ള സർഗ്ഗാലയ ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിനെ ചുരുങ്ങിയകാലംകൊണ്ട് ആഗോളാംഗീകാരത്തിലേക്കു വളർത്തിയ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ് ക്രാഫ്റ്റ് വില്ലേജും പുനർനിർമ്മിച്ച് നടത്തുന്നത്.

Leave A Reply
error: Content is protected !!