റോഡുകൾ കുത്തിപ്പൊളിച്ചിട്ട് അപകടം ക്ഷണിച്ചു വരുത്തുന്നു

റോഡുകൾ കുത്തിപ്പൊളിച്ചിട്ട് അപകടം ക്ഷണിച്ചു വരുത്തുന്നു

കരുവാറ്റ : റോഡുകൾ പുനർ നിർമാണത്തിനായി പൊളിച്ചിട്ട് മാസങ്ങൾക്കു ശേഷവും ടാറിങ് നടന്നില്ല. കരുവാറ്റ വഴിയമ്പലത്തിനു സമീപം ദേശീയ പാതയിൽനിന്ന് നാലുകണ്ടത്തിനും വഴിയമ്പലം ജങ്ഷനിൽ നിന്ന് ഊട്ടുപറമ്പിലേക്കുമുള്ള റോഡാണ് കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത്.

റോഡുകളിൽ മെറ്റലും ടാറും ഇളകിക്കിടക്കുന്നതിനാൽ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. ഇരുചക്രവാഹനക്കാരും സൈക്കിൾ യാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇരുചക്രവാഹനങ്ങൾ റോഡിൽ തെന്നിവീണ് അപകടങ്ങൾ പതിവായി. വാഹനങ്ങൾ പോകുമ്പോൾ കാൽനടക്കാരുടെ ദേഹത്ത് മെറ്റൽ ചീളുകൾ തെറിച്ചുവീഴുന്നുമുണ്ട്. അടിയന്തരമായി റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Leave A Reply

error: Content is protected !!