മാട്ടൂൽ : മഴക്കാലത്തും കാലാവസ്ഥാ വ്യതിയാനമുണ്ടാകുമ്പോഴും കടലേറ്റമുണ്ടാകുന്ന ഇടമാണ് മാട്ടൂൽ കക്കാടൻ ചാൽ. കടലേറ്റം രൂക്ഷമാകുമ്പോൾ കടൽ വെള്ളം കയറി ഈ ഭാഗത്ത് നാശനഷ്ടം പതിവാണ്. നൂറ് മീറ്ററിലധികം സ്ഥലത്ത് ഇവിടെ കടൽ ഭിത്തിയില്ല.
കടലേറ്റമുണ്ടാകുമ്പോൾ ഇവിടെയെത്തുന്ന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടിയന്തര നടപടി കൈക്കൊള്ളുമെന്ന് പറയുന്നതല്ലാതെ കൃത്യമായ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. കടലേറ്റമുണ്ടായ വേളയിൽ തകർന്ന കിലോമീറ്ററോളം നീളമുള്ള തീരദേശ റോഡാകട്ടെ അഞ്ചു വർഷമായി ഇതേ അവസ്ഥയിലുമാണ്.